ടുത്തിടെ പരിചയമുള്ള ഒരു കുടുംബത്തില്‍ നടന്ന കഥ.പെണ്‍കുട്ടിക്ക് ഒരു 13 വയസ്സ് പ്രായം കാണും.പിന്നെ ഈ കഥയിലെ നായകന് ഒരു 15-16 വയസ്സ് പ്രായം ഉണ്ടാകും.നമ്മുടെ കഥനായകന് പെണ്‍കുട്ടിയോട് ഒടുക്കത്തെ പ്രേമം.അവന്റെ കുറെ നാളത്തെ പരിശ്രമത്തിനു ശേഷം നായിക സമ്മതം മൂളി.കഷ്ടകാലത്തിനു നായകന്റെ അപ്പന്റെ കൂട്ടുകാരന്‍ ഇവര്‍ സംസാരികുന്നത് കണ്ടു.ഒരു ദിവസം കൊണ്ട് പ്രേമം കരിഞ്ഞ സാമ്പാര്‍ പോലെ ആയി.പ്രശ്നം അതൊന്നുമല്ല.നമ്മുടെ നായകന്റെ അമ്മയുടെ അഭിപ്രായത്തില്‍ നായകന്‍ 22 കാരറ്റ് പരിശുദ്ധിയുള്ള തങ്കകുടമാണ്.പയ്യന്റെ അപ്പനും അമ്മയും കൂടി പെണ്ണിന്റെ വീട്ടില്‍ വന്നു ഒരേ ബഹളം.പെണ്ണിന്റെ അച്ഛന്‍ ഒരു മിതഭാഷിയായത് കൊണ്ട് ഒരൊറ്റ വാക്കില്‍ പ്രയോഗം നടത്തി.




പെണ്ണിന്റെ അപ്പന്‍ : "തന്റെ മോന്‍ ആണ് എന്റെ കുട്ടിയെ പ്രേമിച്ചത്."
പയ്യന്റെ അപ്പന്‍ : "അത് ആണ്‍കുട്ടികള്‍ ആയാല്‍ അങ്ങനെ ഒക്കെ ഉണ്ടാകും.നിങ്ങളുടെ പെണ്‍കുട്ടി എന്തിനാ അവനെ കയറി പ്രേമിക്കാന്‍ പോയത്."




ഇനി ബാക്കി രംഗം എല്ലാവരും പോയി കഴിഞ്ഞിട്ട്.ഈ എല്ലാവരും എന്ന് ഉദ്ദേശിച്ചത് അടുത്തിടെ മാര്‍ക്കെറ്റില്‍ റിലീസ് ആയ സധാചാര പോലീസിനെ കുറിച്ചാണ്.അവര്‍ക്ക് ഒന്നും ശരിയായി തോന്നില്ല.സ്വന്തം അപ്പനെയും അമ്മയെയും പോലും സംശയമാണ്.അവര്‍ രംഗത്തെറങ്ങി കാര്യങ്ങള്‍ വഷലാക്കുന്നതില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവരാണ്.അവര്‍ ആദ്യം സഹതപിക്കും പിന്നെ വാദിക്കും എല്ലാം കഴിഞ്ഞ് കുറ്റം പെണ്ണിന്റെ തലയില്‍ ഇട്ടിട്ടു പോകും.സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ സഹതപിച്ച്‌ സഹതപിച്ച്‌ പിന്നെ "ആരാ ആ പെണ്ണിന്റെ അടുത്ത് ട്രെയിനില്‍ പോകാന്‍ പറഞ്ഞെ?" എന്നു വരെ പറഞ്ഞു ആ വൃത്തികെട്ട മഹാന്മാര്‍.




വിരുന്നുകാര്‍ പോയപ്പോള്‍ മിതഭാഷിയായ പെണ്ണിന്റെ അപ്പന്‍ കള്ളുകുടിയന്‍ നാണപ്പന്‍ ചേട്ടനേക്കാള്‍ ചെറ്റയായി.
"നീ ഞങ്ങളുടെ മാനം കളഞ്ഞു.നീ ഈ വീടിന്റെ അഭിമാനം തകര്‍ത്തു.നീ ഞങ്ങളെ നാണം കെടുത്തി."
ശെരി കഥ ഇവിടെ തീര്‍ക്കാം.




ഇനി കാര്യത്തിലേക്ക് കടക്കാം.പ്രേമിക്കുനത് ഒരു തെറ്റാണോ?എല്ലാ പ്രായത്തിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇഷ്ടങ്ങള്‍ ഉണ്ടാകകരില്ലേ?അത് മനുഷ്യ സഹജമല്ലേ?പ്രത്യേകിച്ച് കൌമാര പ്രായത്തില്‍ ഇങ്ങനെ ഒരു ആകര്‍ഷണം തോന്നുന്നതല്ലേ വളര്‍ച്ചയുടെ ഒരു പ്രത്യേകത?




ഈ ലോകത്ത് പ്രേമിക്കാത്തവര്‍ ആരെങ്ങിലുമുണ്ടോ?ഒരിക്കലും എതിര്‍ ലിന്ഗംത്തോട്‌ ഒരകര്ഷണവും തോന്നാത്തവര്‍ ഉണ്ടോ?




പ്രേമം ശാരീരികമായും മാനസികമായും ഉള്ള വളര്‍ച്ചയുടെ ഒരു ഭാഗമല്ലേ?അതിനെ ഇത്ര വലിയ ഒരു സംഭാവമാക്കണോ?




വേറെ ഒരു കാര്യം.ഏതവനാ പറഞ്ഞുണ്ടാക്കിയത് പെണ്ണിന് പ്രേമിക്കാന്‍ പാടില്ല എന്ന്?ഭരണ ഘടനയില്‍ പറഞ്ഞിട്ടുണ്ടോ?സുപ്രീം കോര്‍ട്ട് വിധി വന്നിട്ടുണ്ടോ?അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലലോ.പിന്നെ എന്തിനാ എത്ര വലിയ ഒരു പുകില്?നിങ്ങള്‍ ആണുങ്ങള്‍ പ്രേമിച്ചാല്‍ അത് ഒരു കുറ്റമല്ല.അപ്പൊ ഞങ്ങള്‍ പെണ്ണുങ്ങള്‍ പ്രേമിക്കുന്നത് മാത്രമെങ്ങനെ ഒരു കുറ്റമാകും?




ഏതോ ഒരു കവി പെണ്ണ് വിളക്കാണ് ട്യുബാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് വിചാരിച്ച് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ പ്രേമിക്കാന്‍ പാടില്ലേ?ഞങ്ങള്‍ പ്രേമിക്കുന്നത് ആണുങ്ങളെ തന്നെ അല്ലേ ;അല്ലാതെ അന്യഗ്രഹ ജീവികളെ ഒന്നുമല്ലലോ?




അത് പോലെ എന്നു മുതലാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ കുടുംബത്തിന്റെ മാനവും അഭിമാനവും ആയത്?അങ്ങനെകില്‍ എന്തിനു ഞങ്ങളെ ബലാത്സംഗം ചെയ്യുന്നു,പീഡിപ്പിക്കുന്നു,കബളിപ്പിക്കുന്നു?ഞങ്ങള്‍ ഇത്രക്ക് പ്രിയപ്പെട്ടവരാനെങ്കില്‍ എന്തുകൊണ്ട് എന്നും ആണ്കുട്ടികളോട് ഇത്ര സ്നേഹകൂടുതല്‍?എന്തുകൊണ്ട് ഒരു ആണ്‍കുട്ടി ഉണ്ടായാല്‍ "ഓ ഇവനാണ് നമ്മുടെ എല്ലാം" എന്നു പറയുകയും ഒരു പെണ്ണ്കുട്ടി ഉണ്ടായാല്‍ "ദൈവമ്മേ ഒന്ന് കെട്ടിച്ചു വിട്ടാലേ തലവേദന തീരുകയോല്ല്" എന്നു പറയുന്നത്???




പിന്നെ കല്യാണ കാര്യം.നിങ്ങള്‍ ആണുങ്ങള്‍ കോട്ടും സൂട്ടും ഒക്കെ ഇട്ടു കുട്ടപ്പനായിട്ട് വരുമ്പോഴേ ഞങ്ങള്‍ക്കറിയാം നിങ്ങള്‍ വലിയ കൊമ്പത്തെ ആളൊന്നുമല്ല എന്ന് .ഞങ്ങള്‍ക്കറിയാം നിങ്ങള്‍ വായനോക്കാറുണ്ട്,അശ്ലീലം കാണാറുണ്ട് പറയാറുണ്ട് ,ഈ കാര്യങ്ങള്‍ ഒക്കെ കല്യാണം കഴിഞ്ഞാലും നിങ്ങള്‍ ചെയ്യും,പ്രേമിച്ച കാര്യമൊക്കെ വലിയ വീരവാദം പോലയോ കുമ്പസാരം പോലയോ പറയും.എന്നിട്ടും ഞങ്ങള്‍ നിങ്ങളെ കെട്ടാന്‍ സമ്മതം എന്ന് പറയും.അത് പോലെ ഞങ്ങള്‍ വായനോക്കിയ കാര്യവും പ്രേമിച്ച കാര്യവും പറഞ്ഞാല്‍ നിങ്ങള്‍കെന്ന്ത ഒരു മൊട?താനും തന്റെ അപ്പനും അമ്മയും അവരുടെ അപ്പനംമാമാരും ഒക്കെ ഒരു തരത്തില്‍ അല്ലെങ്ങില്‍ വേറെ ഒരു തരത്തില്‍ പ്രേമിച്ചുണ്ട്.അപ്പൊ പിന്നെ ഞങള്‍ പ്രേമിച്ചാല്‍ മാത്രം എന്താ ഈ രാജ്യത്തു ഇത്ര വലിയ കുറ്റം?




അതെന്താ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ പ്രേമിക്കാന്‍ പാടില്ലേ?






                              


                         

Leave a Reply

Subscribe to Posts | Subscribe to Comments

daysevenindia@gmail.com

,

Popular Post

Current Affairs

:) News

Kerala Strikers Theme Song

CCL-2

Blog Archive

Recent Comments

Powered by Blogger.

Ads 468x60px

.

Archives

Followers

About

Featured Posts

g

- Copyright © Clickerala -Click Kerala- Powered by Day Seven Venture - managed by Team dayseven Kerala -